Image

മാഞ്ചസ്റ്ററില്‍ നവോദയ പൂര്‍വ വിദ്യാര്‍ഥി സംഗമം ജൂലൈ 28ന്

Published on 22 May, 2013
മാഞ്ചസ്റ്ററില്‍ നവോദയ പൂര്‍വ വിദ്യാര്‍ഥി സംഗമം ജൂലൈ 28ന്
മാഞ്ചസ്റ്റര്‍: കര്‍ണാടകയിലെ പ്രമുഖ നഴ്‌സിംഗ് കോളജ് ആയ നവോദയ കോളജ് ഓഫ് നഴ്‌സിംഗ് റെയ്ച്ചൂറിന്റെ യൂറോപ്യന്‍ പൂര്‍വവിദ്യാര്‍ഥി സംഗമം ജൂലൈ 28ന് (ഞായര്‍) മാഞ്ചസ്റ്ററില്‍ വിപുലമായ പരിപാടികളോടെ നടക്കും. 

28ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന രജിസ്‌ട്രേഷനോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നവോദയ കുടുംബത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. പരിപാടികള്‍ക്ക് നവോദയ കോളജ് ഓഫ് നഴ്‌സിംഗിലെ മുന്‍ അധ്യാപിക ജോതി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആഘോഷപരിപാടികളിലേക്ക് നവോദയ കോളജ് ഓഫ് നഴ്‌സിംഗിലെ എല്ലാ പൂര്‍വവിദ്യാര്‍ഥികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോ 07954390321, റോബിന്‍ 07958546636.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക