Image

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ കൗണ്‍സില്‍ പ്രതിഷേധിച്ചു

Published on 22 May, 2013
 യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ കൗണ്‍സില്‍ പ്രതിഷേധിച്ചു
പോര്‍ട്‌സ്മൗത്ത്: യുകെയിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ കൗണ്‍സിലിന്റെ ഒരു അടിയന്തര യോഗം കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് പോര്‍ട്‌സ്മൗത്തില്‍ വച്ച് കൂടുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രതിഷേധാര്‍ഹവും യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതുമാകുന്നു. 'യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ (JSOC UK) ഒന്നു മാത്രമേയുള്ളൂ. പരിശുദ്ധ പാത്രീയാര്‍ക്കീസ് ബാവയെ ഇന്നും അംഗീകരിച്ചു പോരുന്നതും എന്നാല്‍ സ്വന്തമാലി ഭരണഘടനയും സഭാ കണ്‍സിലും പള്ളികളും 'യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് യു.കെയില്‍ ഉണ്ട്. എന്നാല്‍ സ്വന്തം സഭയുടെ യഥാര്‍ഥമായ പേരുപോലും അറിയില്ലാത്ത വിവരദോഷികളാണ് ന്യുകാസില്‍ ഇടവക കമ്മറ്റിയിലുള്ളത് എണന്നറഞിയായെ ഒരു ഓണലൈന്‍ പത്രം അവരുടെ പ്രസ്താവന പ്രസിദ്ധീകരിച്ചതില്‍ യാക്കോബായ സഭാ കൗണ്‍സില്‍ പ്രതിഷേധിക്കുകയും അത് നേരിട്ട് ഴുതി അറിയിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ കീഴില്‍ കേരളത്തിലുള്ള സഭയുടെ പേര് യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ സഭാ എന്നാകുന്നു. ഇംഗ്ലണ്ടില്‍ അഭിവന്ദ്യ മാത്യൂസ് അപ്രേം തിരുമേനിയുടെ കീഴിലുള്ള സഭയുടെ പേര് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ (MSOC UK)എന്നാകുന്നു. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ നേരിട്ടുള്ള (ഇന്ത്യക്ക് പുറമേയുള്ള) സഭയുടെ പേര് സിറിയക് ഓര്‍ത്തഡോക്‌സ് ഓഫ് അന്ത്യോഖ് എന്നാകുന്നു. ഈ സത്യംപോലും തിരിച്ചറിയാത്തവരാണ് യുകെയും പലവിധ കുപ്രചാരണങ്ങള്‍ നടത്തുന്നത് എന്നതില്‍ പരിതപിക്കുന്നു. 

ആയതുകൊണ്ട്, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ കൗണ്‍സിലും ഇടവകകളും ഇന്ന് യു.കെയില്‍ മാത്രമേ നിലവിലുള്ളൂ. ഓരോ ഇടവകയുടെ പൊതുയോഗ നിശ്ചയവും സഭാ കൗണ്‍സിലിനെറ അംഗീകാരത്തോടുകൂടി ബഹു.വൈദികര്‍ ആരാധന നടത്തിവരുന്നു. ഇത് സംബന്ധിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും തെളിവുകളും രേഖകളും നല്‍കുന്നതിന് JSOC UK കൗണ്‍സിലിന് സന്തോഷമേയുള്ളൂ.

എന്ന് സാബു കുര്യാക്കോസ് (സെക്രട്ടറി JSOC UK COUNCIL)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക