Image

ഐഎന്‍ഒസി-ഐ ഓസ്ട്രിയയില്‍ രാജിവ് ഗാന്ധിയെ അനുസ്മരിച്ചു

Published on 23 May, 2013
ഐഎന്‍ഒസി-ഐ ഓസ്ട്രിയയില്‍ രാജിവ് ഗാന്ധിയെ അനുസ്മരിച്ചു
വിയന്ന: ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി രക്തസാക്ഷിയായ രാജീവ് ഗാന്ധിയെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിദേശ ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഐഎന്‍ഒസി-ഐ വിഭാഗത്തിന്റെ ഓസ്ട്രിയ ദേശീയ കമ്മിറ്റി അനുസ്മരിച്ചു. രാജിവ് ഗാന്ധിയുടെ ഇരുപത്തിരണ്ടാം ചരമദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മുമ്പില്‍ കമ്മിറ്റി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. 

വിവര സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയില്‍ നൂതന മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ഭാരതത്തിന്റെ യുവത്വത്തിന് പുതിയ മുഖം വിഭാവനം ചെയ്യുകയും രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയും ചെയ്ത സമാനതകള്‍ ഇല്ലാത്ത നേതാവായിരുന്നു രാജിവ് ഗാന്ധിയെന്ന് യോഗം അനുസ്മരിച്ചു. 

ഇന്ത്യയെന്ന മഹാരാജ്യത്തെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇത്ര ഗംഭീരമായി പരിചയപ്പെടുത്തിയ മറ്റൊരു പ്രാധനമന്ത്രിയില്ലെന്ന് പ്രസിഡന്റ് സിറോഷ് ജോര്‍ജ് അനുസ്മരണപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 

വിയന്നയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിജു മാളിയേക്കല്‍, വൈസ് പ്രസിഡന്റുമാരായ അമിത ലുഖര്‍, വിന്‍സെന്റ് തടത്തില്‍, ജോളി കുര്യന്‍, കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍, ട്രഷറര്‍ പി. അബ്ദുള്‍ അസിസ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഐഎന്‍ഒസി-ഐ ഓസ്ട്രിയയില്‍ രാജിവ് ഗാന്ധിയെ അനുസ്മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക