Image

പ്രസ്റ്റണില്‍ ഫാ. സോജി നയിക്കുന്ന 'വിസിറ്റേഷന്‍ 2013' തിരുനാള്‍ മേയ് 23 ന്

Published on 23 May, 2013
 പ്രസ്റ്റണില്‍ ഫാ. സോജി നയിക്കുന്ന 'വിസിറ്റേഷന്‍ 2013' തിരുനാള്‍ മേയ് 23 ന്
പ്രസ്റ്റണ്‍: നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ സീറോ മലബാര്‍ സെന്ററായ പ്രസ്റ്റണില്‍ ഇന്ന് നടത്തപ്പെടുന്ന 'വിസിറ്റേഷന്‍ 2013' ബെര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലെയിനും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. സോജി ഓലിക്കല്‍ നയിക്കും. 

ദമ്പതികള്‍ക്ക് പ്രത്യേകമായി അനുഗ്രഹം ചൊരിയുന്ന ഈ ദര്‍ശന തിരുനാള്‍ തിരുക്കര്‍മ്മങ്ങളോടൊപ്പം പ്രമുഖ വചന ശുശ്രുഷകനായ ഡോ. ജോണ്‍ദാസ് തിരുവചന സന്ദേശം നല്‍കും.

ദിവ്യ കൃപയാല്‍, വന്ധ്യയായിരുന്ന എലിസബത്ത് പുണ്യവതി ഗര്‍ഭിണിയായ വിവരം കേട്ട്. പരിശുദ്ധ മാതാവ് അവരെ ചെന്ന് കാണുകയും, ആ സന്ദര്ശന സമയത്ത് !എലിസബത്ത് പരിശുദ്ധാല്‍മ്മാവിനാല്‍ പൂരിതയാവുകയും. അവരുടെ ഗര്‍ഭസ്ഥ കുഞ്ഞു (സെന്റ് ജോണ്‍) അവളുടെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചു ചാടുകയും ചെയ്ത, ആ മഹാ സന്ദര്‍ശനമാണ് 'വിസിറ്റേഷന്‍ 2013' ലിലൂടെ പരിശുദ്ധമായി ആചരിക്കുന്നത്. 

ലോകമെമ്പാടും ദര്‍ശന തിരുനാള്‍ ഗര്‍ഭിണികളുടെ രോഗ ശാന്തിക്കും കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്ക് സന്താന ലബ്ദിക്കും ഏറെ അനുഗ്രഹം ആവാറുണ്ട്. ദൈവത്തിന്റെ തിരു വചനം രക്ഷാകരമായ അനുഭവത്തിലൂടെ ജീവിക്കുന്ന സക്രാരിയായ പരിശുദ്ധ അമ്മയുടെ ഈ ദര്‍ശന തിരുനാള്‍ തീര്‍ഥാടക സമൂഹത്തിനു കൃപാവര്‍ഷം ചൊരിയും. 

മേയ് 23 ന് (വ്യാഴം) വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെയാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. വി. കുര്‍ബാന, ആരാധന, സൗഖ്യ ശുശ്രുഷകള്‍, വചന പ്രഘോഷണം തുടങ്ങിയ ആത്മാവിന്റെ നിറവിന് ഹേതുവാകുന്ന തിരുക്കര്‍മ്മങ്ങളില്‍ ഭക്തി പുരസരം പങ്കു ചേര്‍ന്ന് പരിശുദ്ധാത്മ അഭിഷേകം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ലെയിന്‍ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു. ചാപ്ലെയിന്‍ ഫാ. തോമസ് കളപ്പുരക്കല്‍ കാര്‍മികത്വം വഹിക്കും.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ് ദേവാലയം, പ്രസ്റ്റന്‍, കരോളിന്‍ സ്ട്രീറ്റ് PR1 5UY. 

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക