Image

കിഡ്‌നി ദാനത്തിന്റെ മഹത് സന്ദേശവുമായി ചിറമലച്ചന്‍ സന്ദര്‍ലാന്‍ഡില്‍ മേയ് 29 ന്

Published on 23 May, 2013
കിഡ്‌നി ദാനത്തിന്റെ മഹത് സന്ദേശവുമായി ചിറമലച്ചന്‍ സന്ദര്‍ലാന്‍ഡില്‍ മേയ് 29 ന്
സന്ദര്‍ലാന്‍ഡ്: കിഡ്‌നി ദാനത്തിന്റെ മഹനീയതയെകുറിച്ച് കേരള സമൂഹത്തിനും ഭാരതത്തിനും സാമൂഹ്യഅവബോധം നല്‍കിയ, മനുഷ്യഹൃദയങ്ങളില്‍ നന്മയുടെ വിത്തുകള്‍ പാകാന്‍ പ്രേരിപ്പിച്ച ഫാ. ഡേവിഡ് ചിറമല്‍ സന്ദര്‍ലാന്റിന്റെ മണ്ണില്‍ മനുഷ്യസ്‌നേഹത്തിന്റെ, പകുത്തു നല്‍കലിന്റെ വിശേഷവുമായി മേയ് 29 നു കടന്നു വരുന്നു. 

ദൈവസ്‌നേഹത്തിന്റെ ചൈതന്യം മനസിലും ജീവിതത്തിലും കാത്തു സൂക്ഷിച്ചുകൊണ്ട് കിഡ്‌നി ദാനത്തിലൂടെ മലയാളസമൂഹത്തിനു മാതൃകയാകുക മാത്രമല്ല, മറിച്ച് തന്റെ ജീവിതം മുഴുവന്‍ അതിനായി ഉഴിഞ്ഞുവയ്ക്കുക കൂടി ചെയ്ത അച്ചന്റെ സാന്നിധ്യം കൊണ്ട് കിഡ്‌നി സമ്മതപത്രം നല്‍കാന്‍ ഏവരെയും പ്രചോതിതരാക്കുമെന്നു ഇതിന്റെ സംഘാടകര്‍ പ്രതീക്ഷിക്കുന്നു. സഹജീവികളോടുള്ള സ്‌നേഹം ഉച്ചത്തില്‍ പ്രഖ്യാപിച്ച്, യുകെയിലെങ്ങും മാതൃകയായ സന്ദര്‍ലാന്‍ഡ് മലയാളി സമൂഹത്തിന്റെ പിന്തുണയും സഹകരണവും ഇത്തരുണത്തില്‍ അഭ്യര്‍ഥിക്കുന്നു. സന്ദര്‍ലാന്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ സംഗമത്തില്‍ സന്ദര്‍ലാന്‍ഡിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. 

സംഗമവേദി: സെന്റ് ജോസഫ്‌സ് പാരിഷ് ഹാള്‍, സന്ദര്‍ലാന്‍ഡ്. 

റിപ്പോര്‍ട്ട്: മാത്യു ജോസഫ്‌

കിഡ്‌നി ദാനത്തിന്റെ മഹത് സന്ദേശവുമായി ചിറമലച്ചന്‍ സന്ദര്‍ലാന്‍ഡില്‍ മേയ് 29 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക