Image

അഞ്ചു ലക്ഷത്തിന്റെ വീടു വാങ്ങിയാല്‍ സ്‌പെയ്‌നില്‍ പെര്‍മനന്റ് റെസിഡന്‍സി

ജോസ് കുമ്പിളുവേലില്‍ Published on 23 May, 2013
അഞ്ചു ലക്ഷത്തിന്റെ വീടു വാങ്ങിയാല്‍ സ്‌പെയ്‌നില്‍ പെര്‍മനന്റ് റെസിഡന്‍സി
മാഡ്രിഡ്: യൂറോപ്പിനു പുറത്തുനിന്നുള്ളവര്‍ സ്‌പെയ്‌നില്‍ അഞ്ചു ലക്ഷം യൂറോയ്ക്കു മുകളില്‍ വില വരുന്ന വീട് വാങ്ങിയാല്‍ പെര്‍മനന്റ് റെസിഡന്‍സി നല്‍കും. നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കുമൊടുവിലാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഏഷ്യന്‍ രാജ്യങ്ങളെ കൂടാതെ റഷ്യ, ചൈന, തുടങ്ങിയ രാജ്യങ്ങളില്‍നിന്നു വന്ന് സ്‌പെയ്‌നില്‍ വീടും വസ്തുവും വാങ്ങുന്നവര്‍ക്കാണ് ഈ തീരുമാനം ഏറെ പ്രയോജനപ്പെടുക. സ്‌പെയ്‌നില്‍ വീടു വാങ്ങുന്ന വിദേശികളില്‍ മൂന്നാം സ്ഥാനമാണ് റഷ്യക്കാര്‍ക്കുള്ളത്, ചൈനക്കാര്‍ക്ക് എട്ടാം സ്ഥാനവും.

ഇത്തരത്തില്‍ പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും വീടുകളുടെ വിപണിയെയും സഹായിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. പോര്‍ച്ചുഗലിലും അയര്‍ലന്‍ഡിലും നാലു ലക്ഷത്തിനു മേല്‍ വിലയുള്ള വീടു വാങ്ങുന്ന വിദേശികള്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക