Image

രാജീവ് ഗാന്ധി അനുസ്മരണം നടത്തി

K S Johnson Published on 24 May, 2013
രാജീവ് ഗാന്ധി അനുസ്മരണം നടത്തി
നോട്ടിങ്ഹാം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.കെ ഈസ്റ്റ് മിഡ്‌ലാന്റ്‌സ് റീജണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും  സര്‍വമത പ്രാര്‍ത്ഥനയും  നടത്തിയതിനു ശേഷം അനുസ്മരണ സമ്മേളനം ഉണ്ടായിരുന്നു.

ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഇന്നത്തെ വികസനങ്ങളുടെ പിന്നില്‍ രാജീവ്ജിയുടെ ദീര്‍ഘവീക്ഷണമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. റീജണല്‍ പ്രസിഡന്റ് അഡ്വ. ജെയ്‌സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷനായിരുന്നു. അബ്രാഹം ജോര്‍ജ്, മനു സഖറിയ, മനോജ് വാണിയപ്പുരയ്ക്കല്‍ , ബൈജു മേനാച്ചേരി, ജിബി വര്‍ഗീസ്, ഡിക്‌സ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.   

രാജീവ് ഗാന്ധി അനുസ്മരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക