Image

ഇന്ത്യയിലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് ഗ്രൂപ്പ് വിസാ ഉദാരമാക്കുന്നു

ജോര്‍ജ് ജോണ്‍ Published on 24 May, 2013
ഇന്ത്യയിലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് ഗ്രൂപ്പ് വിസാ ഉദാരമാക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവ് പ്രോത്സാഹിപ്പിക്കാന്‍  ഗ്രൂപ്പ് വിസാ/ലാന്‍ഡിംഗ് പെര്‍മിറ്റ്  ഉദാരമാക്കുന്നു. നാലോ അതില്‍ കൂടുതലോ വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യന്‍ ടൂറിസം മിനിസ്ട്രി/വകുപ്പിന്റെ അംഗീകാരമുള്ള ഒരു ടൂര്‍ ഓപ്പറേറ്റര്‍ മുഖാന്തിരം അവരുടെ ടൂര്‍ പ്രോഗ്രാം ബുക്ക് ചെയ്ത്  വരുകയാണെങ്കില്‍ അവര്‍ 72 മണിക്കൂറിന് മുമ്പ് കൊടുക്കുന്ന അപേക്ഷയില്‍ ഗൂപ്പ് വിസാ/ലാന്‍ഡിംഗ് പെര്‍മിറ്റ്  നല്‍കും. ഈ സൗകര്യം വിമാനത്തില്‍ അല്ലെങ്കില്‍ കപ്പലില്‍ എത്തുന്ന വിനോദ സശ്ചാരികള്‍ക്ക് ലഭിക്കും. ഇങ്ങനെ എത്തുന്നവര്‍ തങ്ങളുടെ ടൂര്‍ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്ററുടെ പ്രോഗ്രാം സഹിതം എല്ലാ യാത്രക്കാരുടെയും വിവരം കാണിച്ച് ഒരു അക്ഷേ നല്‍കണം. ഈ അപേക്ഷകള്‍ ഡല്‍ഹി, മുബൈ, ചെന്നൈ, കൊല്‍ക്കത്ത, അമ്രിത്‌സാര്‍, ബാംഗ്‌ളൂര്, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ഗോവാ, ലക്‌നൈവ് എന്നിവിടങ്ങളിലെ ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസുകളില്‍ നല്‍കി ഗ്രൂപ്പ് വിസാ/ലാന്‍ഡിംഗ് പെര്‍മിറ്റ്  വാങ്ങാം. ഇന്ത്യയുടെ സമീപ രാജ്യങ്ങളില്‍ തങ്ങള്‍ക്ക്  പ്രോഗ്രാം ഉണ്ടെങ്കില്‍ മള്‍ട്ടിപ്പിള്‍ ഇന്ത്യ എന്‍ട്രി നല്‍കും. ഇങ്ങനെ നല്‍കുന്ന ഗൂപ്പ് വിസാ/ലാന്‍ഡിംഗ് പെര്‍മിറ്റുകള്‍ക്ക് 60 ദിവസമായിരിക്കും കാലാവധി.

ഇന്ത്യയിലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് ഗ്രൂപ്പ് വിസാ ഉദാരമാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക