Image

ഫാ. മാത്യു അറയ്ക്കപറമ്പിലിന് താലായില്‍ യാത്രയയപ്പ് മേയ് 26ന്

Published on 24 May, 2013
ഫാ. മാത്യു അറയ്ക്കപറമ്പിലിന് താലായില്‍ യാത്രയയപ്പ് മേയ് 26ന്
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഏഴുവര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം കാഞ്ഞിരപ്പള്ളി രൂപതയിലേക്ക് യാത്രയാകുന്ന ഫാ. മാത്യു അറയ്ക്കപ്പറമ്പിലിന് സീറോ മലബാര്‍ കമ്യൂണിറ്റിയും മലയാളി സമൂഹവും സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കുന്നു. 

മേയ് 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡബ്ലിന്‍ സഹായമെത്രാന്‍ എയ്മണ്‍ വാല്‍ഷിന്റെ നേതൃത്വത്തില്‍ സമൂഹബലി ഉണ്ടായിരിക്കും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ നിയുക്ത ചാപ്ലെയിന്‍ മനോജ് പൊന്‍കാട്ടില്‍, ഫെയര്‍വ്യൂ വികാര്‍ ഫാ. ആന്റണി നല്ലുകുന്നേല്‍, ഫാ. മാര്‍ട്ടിന്‍ പൊറോക്കാരന്‍ തുടങ്ങിയവരും ഇടവകപ്രതിനിധികളും ആശംസകള്‍ നേരും. യാത്രയയപ്പിനോടനുബന്ധിച്ച് സ്‌നേഹവിരുന്നും നടക്കും.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്

ഫാ. മാത്യു അറയ്ക്കപറമ്പിലിന് താലായില്‍ യാത്രയയപ്പ് മേയ് 26ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക