Image

കേളി കലാമേള: ശില്‍പ കലാരത്‌ന, നയനക്ക് ഫാ. ആബേല്‍ മെമ്മോറിയല്‍ ട്രോഫി

Published on 24 May, 2013
കേളി കലാമേള: ശില്‍പ കലാരത്‌ന, നയനക്ക് ഫാ. ആബേല്‍ മെമ്മോറിയല്‍ ട്രോഫി
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന കേളി രാജ്യാന്തര കലാമേളയില്‍ ശില്‍പ തളിയത്ത് കേളി കലാരത്‌ന ട്രോഫിയും നയന ചാക്കാലക്കല്‍ ഫാ. ആബേല്‍ മെമോറിയല്‍ ട്രോഫിയും കരസ്ഥമാക്കി. 

നൃത്ത ഇനങ്ങളില്‍ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയാണ് ശില്‍പ കലാരത്‌ന കരസ്ഥമാക്കിയത്. അയര്‍ലന്‍ഡില്‍ നിന്നും വന്ന ദിവ്യ ലിങ്ക്വിന്‍സ്ടര്‍ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടി ശില്‍പക്ക് ഒപ്പം തന്നെ സ്ഥാനം നേടിയെങ്കിലും ചെറിയ പോയിന്റ് നഷ്ടത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി.

നൃത്തേതരയിനങ്ങളില്‍ രണ്ട് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും നേടിയ നയന ചാക്കാലക്കല്‍ ഫാ. ആബേല്‍ മെമോറിയല്‍ ട്രോഫിയും കരസ്ഥമാക്കി. ശില്‍പയും നയനയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ ജില്ലയില്‍ താമസിക്കുന്നു. ദിവ്യ ലിങ്ക്വിന്‍സ്ടര്‍ അയര്‍ലന്‍ഡില്‍ നിന്നും വന്ന് മത്സരിച്ചു.

കഴിഞ്ഞ പത്തു വര്‍ഷമായി നടന്നു വരുന്ന കലാമേളയില്‍ നിന്നും വീണ്ടും ഒരു പവിഴ മുത്ത് കൂടി കണെ്ടത്തി. സോളോ സോംഗിലും കരോക്കെയിലും മാത്രം പങ്കെടുത്തു രണ്ടിലും ഒന്നാം സ്ഥാനവും സദസിന്റെ മുഴുവന്‍ കൈയടിയും നേടി ഉദയം ചെയ്ത താരമാണ് ശ്രേയ സുധീര്‍ ( അയര്‍ലന്‍ഡ്). യൂറോപ്പിലെ വാനമ്പാടി ആകുമെന്ന് പൊതുജനം അടക്കം പറഞ്ഞ ശ്രേയ പത്താമത് കലാമേളയില്‍ ശോഭയോടെ തിളങ്ങി. 

ഈ വര്‍ഷം കലാപ്രതിഭ, കലാതിലകം ഗോള്‍ഡ് മെഡലിന് ആരും യോഗ്യത നേടിയില്ല.

യുവ ജനതയുടെ സാന്നിധ്യം കുറയുന്നത് ഈ വര്‍ഷവും ആവര്‍ത്തിച്ചു. പിന്നണി ഗായകരായ അന്‍വറും സരിതയും കൂടി ഒരുക്കിയ ഗാനമേള സദസ് ആസ്വദിച്ചു. 

രണ്ടുദിവസം നീണ്ടു നിന്ന യുവജനോല്‍സവത്തിനു കേളിയുടെ വിവിധ കമ്മിറ്റികള്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് ജോയ് വെള്ളൂകുന്നേല്‍, സെക്രട്ടറി ജോസഫ് ചേന്നംപറമ്പില്‍, ഷാജി കൊട്ടാരത്തില്‍, ബില്‍ട്ടന്‍ മണപ്പുറത്ത് , ഷാജി ചങ്ങേത്ത്, ജോയ് മഴുവഞ്ചേരി, ജോസ് കോയിത്തറ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. 

ബെന്നി പുളിക്കല്‍, ജോണ്‍ താമരശേരി, പാപ്പച്ചന്‍, ജോയ് വില്ലന്താനം, ജോസ് വെളിയത്ത്, ബാബു കാട്ടുപാലം, ഡേവിസ് മാനികുളം, ജോയ് പാലകുടി, ലില്ലി താമരശേരി, ആനി പാപ്പച്ചന്‍, ലിസി മാനികുളം, സൂസമ്മ ഓവേലില്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

കേളി കലാമേള: ശില്‍പ കലാരത്‌ന, നയനക്ക് ഫാ. ആബേല്‍ മെമ്മോറിയല്‍ ട്രോഫി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക