മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. മെല്‍ബണിലെ ക്ലേറ്റണില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്ഹോക്ക് കമ്മിറ്റി ചെയര്മാന് സി.പി സാജു അധ്യക്ഷത വഹിച്ചു. ജിജേഷ് പി.വി, ബിജു മാത്യു, ഡോ. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയായിരുന്നെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങാത്ത വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേതെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇരു വൃക്കകളും തകറിലായ ഉഴവൂര്‍ ഈസ്റ്റ് സ്വദേശി പ്രതീഷ് ദാസ് എന്ന ഇരുപത്തിനാലുകാരന് ചികിത്സാ സഹായം നല്‍കുമെന്ന് സി.പി. സാജു അറിയിച്ചു. ജോസഫ് പീറ്റര്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി.
ബേബി മാത്യു, തമ്പി തിരുവല്ല, മിന്‍സു സാമുവല്‍, ടിജോ ജോസ്, ഫിന്നി, ഷൈജു, അനില്‍ ജെയിംസ്, മോഹന്‍ ദാസ്, അഭിലാഷ് ഉഴവൂര്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.