പെര്‍ത്ത് : മലയാളി ഹിന്ദു സമുഹത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തുലാമാസ അയ്യപ്പ പൂജയും ഭജനയും ഒക്ടോബര്‍ 18 ന് (വെള്ളി) വൈകിട്ട് 7.30 ന് കാനിംഗ് വെയില് ക്ഷേത്രത്തില്‍ (269 വാര്‍ട്ടന്‍ റോഡ്) നടക്കും.
പ്രത്യേകം സജ്ജീകരിച്ച അയ്യപ്പ മണ്ഡപത്തില്‍ നടക്കുന്ന പൂജകള്‍ക്ക് മേല്‍ശാന്തിമാരായ ബാലകൃഷ്ണ ശര്‍മ്മ, വിജയന് കുരുക്കള്‍, അര്‍ത്തനാരി കുരുക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ദീപാരാധന, പടിപൂജ, അര്‍ച്ചന, ഭജന എന്നിവയ്ക്കുശേഷം ഹരിവരാസനം ചൊല്ലിയാണ് പൂജാ ചടങ്ങുകള്‍ സമാപിക്കുക. തുടര്‍ന്ന് ക്ഷേത്രത്തോട് ചേര്‍ന്നുള്ള മള്‍ട്ടി പര്‍പ്പസ് ഹാളില്‍ ഭക്തജനങ്ങള്‍ക്കായി അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.
പൂജ ചടങ്ങുകളില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ വൈകുന്നേരം 7.30ന് ക്ഷേത്രത്തില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: കെ.പി. ഷിബു