പെര്‍ത്ത് : ഒന്‍പതു ദിവസത്തെ നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ച് വിജയദശമി ആഘോഷവും വിദ്യാരംഭവും ഒക്ടോബര്‍ 14 ന് (ചൊവ്വ) രാവിലെ എട്ടു മുതല്‍ ഒമ്പതു വരെ പെര്‍ത്ത് കാനിംഗ് വെയില് ഹിന്ദു ക്ഷേത്രത്തില്‍ (269 വാര്‍ട്ടന്‍ റോഡ്) നടക്കും.
മൂന്നു വയസു മുതല്‍ അഞ്ചു വയസു വരെയുള്ള കുട്ടികള്‍ക്കാണ് ആദ്യാക്ഷരം കുറിക്കുവാന്‍ അവസരം ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര പൂജാരിമാരായ ബാലകൃഷ്ണ ശര്‍മ, വിജയന് കുരുക്കള്‍, അര്‍ത്തനാരി കുരുക്കള്‍ എന്നിവരാണ് വിദ്യാരംഭ പൂജകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
കുട്ടികളെ എഴുത്തിനിരുത്തുവാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് 93702400, 92711656 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വൈകുന്നേരം ആറു മുതല്‍ രാത്രി ഒന്‍പതു വരെ അഭിഷേകം, വിജയദശമി പ്രത്യേക പൂജ, അര്‍ച്ചന, പ്രസാദ വിതരണം എന്നിവയും ഒരുക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: കെ.പി. ഷിബു