പെര്‍ത്ത്: ആസാമിലെ കോഹിമ രൂപതയുടെ മെത്രാനും കോട്ടയം അതിരൂപത അംഗവുമായ മാര്‍ ജെയിംസ് തോപ്പിലിന് പെര്‍ത്ത് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്കി.
മിഷ്യന് പ്രവര്‍ത്തനത്തിനുവേണ്ടി ഒരുമാസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനായി ആദ്യം എത്തിയത് പെര്‍ത്തില്‍ ആയിരുന്നു. പെര്‍ത്ത് വിമാനത്താവളത്തില്‍ എത്തിചേര്‍ന്ന ബിഷപിനെ ക്നാനായ അസോസിയേഷന് ഓഫ് വെസ്റ്റണ്‍ ഓസ്ട്രേലിയയുടെ പ്രസിഡന്റ് സാലച്ചന്‍ ഏബ്രഹാം, വൈസ് പ്രസിഡന്റ് ജോസ് വെച്ചുപെട്ടിക്കല്, റോയി മാകോട്ടില് എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്കി സ്വീകരിച്ചു.
പെര്‍ത്തില്‍ ഓരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളില്‍ പിതാവ് സംബന്ധിക്കുമെന്ന് പ്രസിഡന്റ് സാലച്ചന്‍ ഏബ്രഹാം അറിയിച്ചു.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍