സ്വര്‍ണ്ണക്കടത്ത്: നടി മൈഥിലിക്ക് സി.ബി.ഐ നോട്ടീസ്
Published on 10 December, 2013
കൊച്ചി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി
മലയാള നടി മൈഥിലിക്ക് സി.ബി.ഐ നോട്ടീസ്. മുന്‍ സൗത്ത് ഇന്ത്യയും പ്രമുഖ മോഡലുമായ
ശ്രവ്യ സുധാകറിന്െറ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ നോട്ടീസ് അയച്ചത്.
ശ്രവ്യക്ക് കേസിലെ മുഖ്യ പ്രതി ഫയാസിനെ പരിചയപ്പെടുത്തിയത് മൈഥിലിയാണെന്ന്
ശ്രവ്യ മൊഴി നല്‍കിയിരുന്നു.
ചോദ്യം ചെയ്യലില്‍ ഫയാസിനെ അറിയാമെന്ന്
ചോദ്യം ചെയ്യലില്‍ ശ്രവ്യ സമ്മതിച്ചു. ശ്രവ്യ നിരവധി തവണ ദുബൈയിലേക്ക് യാത്ര
ചെയ്തതായും സി.ബി.ഐക്ക് വിവരം ലഭിച്ചു. ഫയാസുമായി ശ്രവ്യ ഫോണില്‍
ബന്ധപ്പെട്ടതിന്‍െറ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു സി.ബി.ഐ ശ്രവ്യയെ
ചോദ്യം ചെയ്തത്.
കള്ളക്കടത്തില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്
വ്യക്തമല്ല. പോലീസ് ശ്രവ്യയുടെ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നാണ്
റിപ്പോര്‍ട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല