രജനിക്ക് അറുപത്തിമൂന്നാം പിറന്നാള്‍; ആഘോഷങ്ങളില്ലാതെ താരം ബാംഗ്ലൂരില്‍
Published on 12 December, 2013
ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അറുപത്തിമൂന്നാം ജന്മദിനത്തില്
യാതൊരു ആഘോഷങ്ങളുമില്ലാതെ താരം ബാംഗ്ലൂരില്‍. എന്നാല്‍ ആരാധകര്‍ ജന്മദിനം
പൊടിപൂരമാക്കി.
ചെന്നൈ ത്യാഗരാജ നഗറിലെ രാഘവേന്ദ്ര ക്ഷേത്രത്തില്‍
താരത്തിന്റെ ഉന്നതിക്കുവേണ്ടി ആരാധകര്‍ കനകാഭിഷേകം നടത്തി. 108 സ്വര്‍ണനാണയങ്ങളാണ്
ഇതിനായി ഉപയോഗിച്ചത്.നിരവധി ക്ഷേമപരിപാടികള്‍ക്കും ഇന്ന് തുടക്കം
കുറിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ പല തിയേറ്ററുകളിലും രജനിയോടുള്ള
ആദരസൂചകമായി അദ്ദേഹം അഭിനയിച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
എന്നാല്‍ രജനീകാന്തിന്റെ അടുത്ത ചിത്രമായ കൊച്ചടിയാന്റെ ആല്‍ബം ഇന്ന്
പുറത്തിറങ്ങുമെന്ന് കരുതിയിരുന്ന ആരാധകര്‍ നിരാശരായി. റിലീസിംഗ്
മാറ്റിവച്ചിരുന്നതാണ് കാരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല