റിയാദ്: ലീഡര്‍ കെ.കരുണാകരന്റെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ കെ. കരൂണാകരന് അനൂസ്മരണം സംഘടിപ്പിക്കുന്നു.
ഡിസംബര്‍ 23 ന് (തിങ്കള്‍) രാത്രി എട്ടിന് സഫാമക്ക ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപടിയില്‍ ഗ്ലോബല്‍ കമ്മിറ്റി പ്രതിനിധി മന്‍സൂര്‍ പള്ളൂര്‍ മുഖ്യാതിഥിയായിരിക്കും. എല്ലാ ഒഐസിസി അനുഭാവികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ഷാജി കുന്നിക്കോട് (0545358665) സലിം കളക്കര (0554917712).
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍