അബുദാബി: യുഎഇ കെഎംസിസിയുടെ അധ്യക്ഷന്‍ ജനാബ് ഡോ പുത്തൂര്‍ റഹ്മാന്റെ മൂത്ത പുത്രന് അമീന് അബ്ദുറഹ്മാന് (22) ഫുജേറയില്‍ മരിച്ചു. ദുബായ് അമേരിക്കന്‍ യൂണിവേര്‍ഴ്സിറ്റി എം.ബി.എ വിദ്യാര്‍ഥിയാണ്. ഫുജേറ കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോളാണ് അപകടത്തില്‍പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരുന്നു. മൃതദേഹം ഫുജേറ ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള