കുവൈറ്റ്: സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്ക്കുന്ന മേഖലയെ ഉയര്‍ത്തികൊണ്ടുവരുന്നതിനും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സാമര്ഥരായ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി 2008 ല്‍ പ്രവര്‍ത്തനം കോഴിക്കോട് ഉള്ള്യേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച എം.ദാസന് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിംഗ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ കുവൈറ്റിലെ മലയാളി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുവേണ്ടി മുന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റും ങഉകഠ ചെയര്‍മാനുമായ എം.മെഹബൂബും അത്തോളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മണിയും കുവൈറ്റ് സന്ദര്‍ശിക്കുന്നു.
ഡിസംബര്‍ 28, 29, 30 തീയതികളില്‍ സംഘം കുവൈറ്റില്‍ ഉണ്ടാകും. 28ന് (ശനി) വൈകുന്നേരം 6.30 ന് അബാസിയ കലാ സെന്ററില്‍ ഈ ഉദ്ദ്യമത്തില്‍ തത്പരരായ ആളുകളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.
വിശദാംശങ്ങള്‍ക്ക് 66407670, 94099529, 55189898.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍