അല്‍കോബാര്‍: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന വനിതാ നേതാവും സംസ്ഥാന നിയമസഭയുടെ പ്രഥമ പ്രോട്ടേം സ്പീക്കറുമായിരുന്ന റോസമ്മ പുന്നൂസിന്റെ നിര്യാണത്തില്‍ അല്‍കോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയും റാക്ക യൂണിറ്റും അനുശോചനം രേഖപ്പെടുത്തി.
മുക്കാല്‍ നൂറ്റാണ്ടിലേറെ രാഷ്ട്രീയ രംഗത്തും ജനസേവന രംഗത്തും സജീവമായി പ്രവര്‍ത്തിച്ച അപൂര്‍വം കരുത്തുറ്റ വനിതാ നേതാക്കളിലൊരാളായിരുന്നു റോസമ്മ പുന്നൂസെന്നും മലയോര മേഖലയിലെ തോട്ടം തൊഴിലാളികളെ സമുദ്ധരിക്കുന്നതില്‍ റോസമ്മ പുന്നൂസ് ദമ്പതികള്‍ നടത്തിയ
സേവനവും രാഷ്ട്രീയ രംഗത്ത് നിന്ന് വിടവാങ്ങിയതിനുശേഷം സംസ്ഥാന വനിതാ കമ്മീഷന് പ്രവര്‍ത്തനങ്ങളെ സജീവമാക്കിയുള്ള അവരുടെ സേവനങ്ങളും മഹത്തരമാണെന്നും നേതാക്കളായ ഇഫ്ത്തിയാസ് അഴിയൂര്‍, റഫീക്ക് പോയില്‍തൊടി, സിറാജ് ആലുവ, സൈഫുദ്ദീന് പെരിന്തല്‍മണ്ണ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം