കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട, കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തലയ്ക്ക്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഡാളസ് യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു. പോലീസിനെ കൂടുതല്‍ ശക്തിപ്പെടുത്തി, കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ, മാഫിയ, വാണിഭ, കൊട്ടേഷന്‍, പീഡനങ്ങള്‍ക്കും മോഷണം, പിടിച്ചുപറി, പൂഴ്ത്തിവയ്പ് മറ്റെല്ലാ അനാശാസ്യങ്ങള്‍ക്കും അറുതി വരുത്തി, ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന്, ഈ സ്ഥാന ലബ്ദിയിലൂടെ ശ്രീ. രമേശ് ചെന്നിത്തലയ്ക്കും കൂടെയുള്ളവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. സമാധാനപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തിലൂടെ കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തി, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി, സോണിയജിയുടെയും രാഹുലിന്റെയും കരങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
രാജന് മാത്യൂ, പ്രസിഡന്റ്,
ഐന്ഓസി, ഡാലസ്സ്