വിയന്ന: നെടുമ്പാശേരി കുടുംബയോഗത്തിന്റെ പത്താമത് വാര്‍ഷികം വിവിധ കലാ- കായിക
മല്‍സരങ്ങളോടെ വിയന്നയില്‍ ആഘോഷിച്ചു. 2001ല്‍ ആരംഭിച്ച ഈ കുടുംബകൂട്ടായ്മയില്
എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള നൂറോളം കുടുംബങ്ങള്‍
പങ്കെടുക്കുന്നു.
വാര്‍ഷിക സമ്മേളനത്തില്‍ റവ.ഡോ. ഡേവിസ് കളപ്പുരയ്ക്കല്‍
മുഖ്യാതിഥിയായി പങ്കെടുത്തു. ബാബു തെക്കിനേന്‍, ബേബി തുപ്പത്തി, ബാബു
തട്ടില്നടക്കിലാന്, ജോണ്സണ് വട്ടക്കുന്നുംപുറത്ത് എന്നിവര്‍ വിവിധ
പരിപാടികള്‍ക്ക് നേതൃത്വം നല്കി.