ബാഗ്ദാദ്: മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷക്ക് വിധിച്ച
ജഡ്ജി റഊഫ്
അബ്ദുറഹ്മാനെ ഇസ് ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്ത് (ഐ.എസ്.ഐ.എല്‍)
തൂക്കിക്കൊന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ഐ.എസ്.ഐ.എല്ലിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇറാഖ് സര്‍ക്കാര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റഊഫിനെ വിമതര്‍ തട്ടിക്കൊണ്ടുപോയി എന്ന കാര്യം നിഷേധിക്കുന്നില്ല.
സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതിന്‍െറ പ്രതികാരമായാണ് ജഡ്ജിയെ തൂക്കിക്കൊന്നതെന്ന് പറയുന്നു. ജൂലൈ 16ന് ഐ.എസ്.ഐ.എല്‍ അറസ്റ്റുചെയ്ത ജഡ്ജിയെ രണ്ടു ദിവസത്തിനകം തന്നെ തൂക്കിക്കൊല്ലുകയായിരുന്നു.