ന്യൂഡല്‍ഹി: സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തന്‍ തയാറാണെന്ന് ബാബ രാംദേവ്
അറിയിച്ചു. പതഞ്ജലി യോഗപീഠ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടേയും പങ്കാളിത്ത
സ്ഥാപനങ്ങളുടേയും ആസ്തി, വരുമാന ശ്രോതസ് എന്നിവ വ്യക്തമാക്കും. രാംദേവ്
കോടിക്കണക്കിനു രൂപയുടെ സ്വത്ത് സ്വന്തമാക്കിയത് എങ്ങനെയാണെന്നും ഇതേക്കുറിച്ച്
അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടിരുന്നു .
സ്വത്തു വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നു ബാബാ രാംദേവിന്റെ
അനുയായി ആചാര്യ ബാലകൃഷ്ണ പറഞ്ഞു.