സാബു ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു

സാബു ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു

അയര്‍ലന്‍ഡ് പ്രവാസി കോണ്‍ഗ്രസ്-എമ്മിന്റെ ആഭിമുഖ്യത്തില്‍ താലായില്‍ ഗുഡ് വില്‍ ഹാളില്‍ നടന്ന ബാബു ചാഴികാടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംഗീത രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിട്ട സാബു ജോസഫ് വാലുമണ്ണേലിനെ കേരള ഗോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രഫ. ലോപ്പസ് മാത്യു പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു. സംഗീത രംഗത്ത് ഇനിയും നിരവധി ജൂബിലികള്‍ പിന്നിടുവാന്‍ സാബുവിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

അഫ്ഗാനിസ്ഥാനില്‍ മെര്‍ക്കലിന്റെ മിന്നല്‍ സന്ദര്‍ശനം

അഫ്ഗാനിസ്ഥാനില്‍ മെര്‍ക്കലിന്റെ മിന്നല്‍ സന്ദര്‍ശനം

ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലും പ്രതിരോധമന്ത്രി തോമസ് ഡി മൈസിയറെയെും വെള്ളിയാഴ്ച അഫ്ഗാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. അഫ്ഗാനിലെ നോര്‍ത്തേണ്‍ സിറ്റിയായ മസാരി ഇ ഷെരീഫിലെ ജര്‍മന്‍ സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിയ ഇരുവരെയും പട്ടാള മേധാവികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം നാറ്റോ സേനയിലെ (ഐഎസ്എഎഫ്) ഒരു ജര്‍മന്‍ പട്ടാളക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് നാറ്റോ സേനയിലെ ഒരു ജര്‍മന്‍ പട്ടാളക്കാരന്‍ കൊല്ലപ്പെടുന്നത്. ആകെ 52 ജര്‍മന്‍ പട്ടാളക്കാരാണ് ഇതുവരെ അഫ്ഗാനില്‍ തീവ്രവാദികളുടെ തോക്കിനിരയായത്.

യുക്മ മിഡ്‌ലാന്റ്‌സ് റീജിയണല്‍ സ്‌പോര്‍ട്‌സ് കെസിഎ റെഡിച്ച് ചാമ്പ്യന്മാര്‍

യുക്മ മിഡ്‌ലാന്റ്‌സ് റീജിയണല്‍ സ്‌പോര്‍ട്‌സ് കെസിഎ റെഡിച്ച് ചാമ്പ്യന്മാര്‍

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്റ്‌സ് റീജിയണല്‍ കായിക മേളയില്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചിന് ഓവറോള്‍ കിരീടം. കടുത്ത പോരാട്ടം കാഴ്ച വച്ച എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ആതിഥേയരായ റെഡിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ മിഡ്‌ലാന്റ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. സ്റ്റാഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം. ഒന്നാം സ്ഥാനക്കാരായ റെഡിച്ച് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ 102 പോയിന്റും രണ്ടാം സ്ഥാനക്കാരായ എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ 54 പോയിന്റും മൂന്നാം സ്ഥാനക്കാരായ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ 46 പോയിന്റും വീതം നേടിയാണ് മുന്‍നിരക്കാരായത്.

ഡേവിസ് ആറ്റുപുറത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഡേവിസ് ആറ്റുപുറത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

2013 ഏപ്രില്‍ 27ന് അന്തരിച്ച വിയന്ന മലയാളി ഡേവിസ് ആറ്റുപുറത്തിന് നൂറു കണക്കിന് മലയാളികളുടെ അശ്രുപുഷ്പങ്ങള്‍ ഏറ്റുവാങ്ങി വിയന്നയുടെ മണ്ണില്‍ ലയിച്ചു. ജീവിതയാത്ര അവസാനിപ്പിച്ച് അദ്ദേഹം നടന്നകലുമ്പോള്‍ ബാക്കിവച്ച ആ ഓര്‍മ്മകള്‍ തന്നെയാകും വിയന്നയിലെ മലയാളി സമൂത്തിന് കൂട്ട്. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച വിയന്നയിലെ പന്ത്രണ്ടാമത്തെ ജില്ലയിലുള്ള മൈഡിലിംഗ് സെമിത്തേരിയില്‍ സംസ്‌കരിച്ചത്. ഓസ്ട്രിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും നിരവധിയാളുകള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.